ലിനക്സ് - ഒരു എത്തിനോട്ടം

Monday, March 15, 2010

സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇവിടെ പങ്കിടട്ടെ...

ലിനക്സ് മൈക്രോസോഫ്റ്റ് വിന്റോസിന്റെ പോലെത്തന്നെയുള്ള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണെങ്കിലും അത് ഒരു സൗജന്യ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണെന്നതും, ആര്‍ക്കും അവരുടെ ഉപയോഗത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നതും, വിന്റോസിനെ അപേക്ഷിച്ച് വൈറസ് ആക്രമണ സാധ്യത വളരെ വളരെ കുറവാണെന്നതുമാണ് എടുത്ത് പറയേണ്ട മുഖ്യസവിശേഷതകള്‍.

ലിനക്സ് കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ക്ക് മാത്രം വഴങ്ങുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണെന്ന പൊതുധാരണ പുതിയ ലിനക്സ് വെര്‍ഷനുകളിലൂടെ വളരെ വേഗത്തില്‍ തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലെ ലിനക്സ് ഇന്‍സ്റ്റളേഷന്‍ ഇന്ന് വിന്റോസിനേക്കാള്‍ എളുപ്പമായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

വിവിധ മേഖലകളിലെ ഉപയോഗത്തിനായി പ്രത്യേകം തയ്യാറാക്കിയ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളില്‍ പ്രധാനപ്പെട്ട ചില ഡിസ്ട്രിബ്യൂഷനുകളെക്കുറിച്ചറിയാന്‍ ഇവിടം സന്ദര്‍ശിക്കുക. നമുക്ക് ഏറ്റവും ഉപയോഗപ്രദമെന്ന് തോന്നിയ മൂന്ന് പേക്കേജുകള്‍ താഴെ ചേര്‍ക്കുന്നു...

Qimo for Kids മൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള educational games-ഓടുകൂടിയുള്ള ഒരു പാക്കേജ് ആണ്. ഇത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ സിഡിയില്‍ നിന്നും നേരിട്ട് പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്. ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Edubuntu വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും ഉപയോഗപ്രദമായ പാക്കേജ് ആണ്. ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Ubuntu ഡെസ്ക്‌ടോപ്പ്/ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടറുകളിലെ ഉപയോഗത്തിനായുള്ള ഒരു ജനപ്രിയ പാക്കേജ് ആണ്. ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും സൈബര്‍ ജാലകത്തിന്റെ ചര്‍ച്ചാവേദി ഉപയോഗപ്പെടുത്താവുന്നതാണ്.

ശ്രദ്ധിക്കുക: വളരെ പരിമിതമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് എല്ലാ ഫയലുകളുടേയും പകര്‍പ്പ് സൂക്ഷിക്കുക.

1 comments:

അക്കേട്ടന്‍ said...

വളരെ ഉപകാരപ്രദം ആയേക്കാവുന്ന ഒരു ലേഖനം. ഇത് പോലെ അറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കാന്‍ എല്ലാവരും മുന്നോട്ടു വരട്ടെ....

About This Blog

കോഴിക്കോട് പോളിടെക്നിക് പൂര്‍വവിദ്യാര്ത്തികളുടെ ബഹറിനിലെ കൂട്ടായ്മയായ കോപ്ടയിലെ അംഗങ്ങളുടെ കലാ-സാഹിത്യ സൃഷ്ടികള്‍ കോറിയിടാനൊരിടം

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP